People-First AI Fund-നെക്കുറിച്ചുള്ള അപ്ഡേറ്റ്

$9.5 മില്യൺ ഗ്രാന്റുകളോടെ ഞങ്ങളുടെ പ്രാരംഭ പ്രതിബദ്ധത പൂർത്തിയാക്കുന്നു. 2026-ൽ $50 മില്യൺ കൂടി നൽകാനും പ്രതിജ്ഞാബദ്ധരാണ്.

OpenAI Foundation എഴുതിയത്

നവീകരണവും പൊതുനന്മയും ഒത്തുചേരുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും ദൗത്യാധിഷ്ഠിത സംഘടനകളെയും പിന്തുണയ്ക്കാൻ 2025 സെപ്റ്റംബറിൽ OpenAI Foundation $50 മില്യൺ വരുന്ന People-First AI Fund ആരംഭിച്ചു. ഈ ടൂളുകളിൽ നിന്ന് പ്രായോഗികവും നേരിട്ടുള്ളതുമായ നേട്ടങ്ങൾ കൈവരിക്കാവുന്ന സമൂഹങ്ങൾ, അധ്യാപകർ, തൊഴിലാളികൾ, രോഗികൾ, കുടുംബങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് AI രൂപപ്പെടുത്തേണ്ടതെന്ന ഞങ്ങളുടെ വിശ്വാസമാണ് ഈ ഫണ്ടിൽ പ്രതിഫലിക്കുന്നത്.

തുറന്ന അപേക്ഷാ ക്ഷണത്തെ തുടർന്ന്, അമേരിക്കയിലുടനീളം പ്രാദേശിക സമൂഹങ്ങളെ ശക്തിപ്പെടുത്താനും AI നൽകുന്ന അവസരങ്ങൾ വിപുലീകരിക്കാനും പ്രവർത്തിക്കുന്ന 208 സാമൂഹിക സംഘടനകൾക്ക് 2025 ഡിസംബറിൽ: ഫൗണ്ടേഷൻ ആദ്യഘട്ടമായി നിയന്ത്രണങ്ങളില്ലാത്ത $40.5 മില്യൺ വരുന്ന ഗ്രാന്റുകൾ നൽകി.

ജനകേന്ദ്രീകൃത മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന മേഖലകളിൽ AI ഉപയോഗിച്ച് മാറ്റമുണ്ടാക്കുന്ന സംഘടനകളെ പിന്തുണയ്ക്കാനുള്ള $9.5 മില്യൺ വരുന്ന ശേഷിക്കുന്ന രണ്ടാംഘട്ട ഗ്രാന്റുകളാണ് ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നത്.

2026-ൽ People-First AI Fund-ലേക്ക് $50 മില്യൺ കൂടി നൽകാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമായിട്ടുണ്ട്. പുതിയ അപേക്ഷകൾ 2026 ജൂൺ 15 മുതൽ സ്വീകരിക്കും. അടുത്ത വർഷത്തിനുള്ളിൽ പ്രതിജ്ഞാബദ്ധമായിരിക്കുന്നത് കുറഞ്ഞത് $1ബില്ല്യൺ ജീവശാസ്ത്രത്തിലും രോഗചികിത്സയിലും, തൊഴിലുകളിലും സാമ്പത്തിക സ്വാധീനത്തിലും, AI പ്രതിരോധശേഷിയിലും, പിന്നീട് പ്രഖ്യാപിക്കുന്ന അധിക പരിപാടികളിലുമായി കുറഞ്ഞത് $1 ബില്യൺ നിക്ഷേപിക്കാനാണ്.

ആരോഗ്യരംഗത്തെ മുന്നേറ്റം

ഫണ്ടിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്നുവന്ന ഏറ്റവും ശക്തമായ ആശയങ്ങളിൽ ഒന്നായിരുന്നു ആരോഗ്യരംഗം; ജനങ്ങൾ ചൂണ്ടിക്കാണിച്ച വെല്ലുവിളികളിലും വിവിധ സംഘടനകൾ കണ്ടെത്താൻ ശ്രമിക്കുന്ന പരിഹാരങ്ങളിലും ഇത് വ്യക്തമായി കാണാം. ഓരോ ജനവിഭാഗത്തിലും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, മികച്ച ചികിത്സ ലഭ്യമാകൽ, വിശ്വസനീയമായ സേവന സംവിധാനങ്ങൾ, മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ പരസ്പരബന്ധമാണ് അവിടുത്തെ ആരോഗ്യരംഗത്തിന്റെ പുരോഗതി നിശ്ചയിക്കുന്നത്.

വൈദ്യശാസ്ത്ര സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കുടുംബങ്ങൾക്ക് രോഗനിർണ്ണയവും ചികിത്സയും വേഗത്തിലാക്കുക, ജനങ്ങൾ ചികിത്സക്കായി ആശ്രയിക്കുന്ന വിശ്വസനീയമായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മെഡിക്കൽ കടബാധ്യതകളും സാമ്പത്തിക അരക്ഷിതാവസ്ഥകളും പരിഹരിക്കുക തുടങ്ങി—ഇവ പലപ്പോഴും ആരോഗ്യത്തിന്റെ നിർണ്ണായക ഘടകങ്ങളായി മാറുന്നു—ആരോഗ്യ സംവിധാനത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ന് പ്രഖ്യാപിച്ച ധനസഹായങ്ങൾ.

ആശുപത്രി ധനസഹായത്തെക്കുറിച്ച് എല്ലാവരെയും അറിയിക്കുകയും അത് എളുപ്പത്തിലും നീതിപൂർവമായും ലഭ്യമാക്കുകയുമാണ് ഞങ്ങളുടെ ദൗത്യം. എഐയുടെ സഹായത്തോടെ ഒൻപതിരട്ടി രോഗികളെ സേവിക്കാനും 1 ബില്യൺ ഡോളറിന്റെ ചികിത്സാക്കടം ഇല്ലാതാക്കാനുമുള്ള പാതയിലാണ് ഞങ്ങൾ. അതൊരു സാങ്കൽപ്പിക സംഖ്യയല്ല. വാടക, പലചരക്ക് സാധനങ്ങൾ, ശിശുപരിപാലനം തുടങ്ങിയ അവശ്യകാര്യങ്ങൾക്കായി സമൂഹങ്ങളിലേക്ക് മടങ്ങിയെത്തുന്ന യഥാർഥ പണമാണത്. അത് ജനങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റുന്നു.
—Jared Walker, Dollar For-ന്റെ സ്ഥാപകനും CEO-യും
നിലവിലുള്ള മരുന്നുകൾ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി പുനരുപയോഗിക്കുന്നത്, ആവശ്യക്കാർക്ക് ഏറ്റവും വേഗത്തിലും കുറഞ്ഞ ചിലവിലും ചികിത്സ ലഭ്യമാക്കാനുള്ള മികച്ചൊരു മാർഗ്ഗമാണ്. AI സാങ്കേതികവിദ്യയുടെ സഹായത്തോടെ, പ്രത്യേക രോഗങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മരുന്നുകൾ കണ്ടെത്താനും–ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മറ്റ് പങ്കാളികൾ എന്നിവരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കാനും സാധിക്കും; ഇത് വഴി ഇതുവരെ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്ത രോഗികൾക്ക് പുതിയ ചികിത്സാ മാർഗ്ഗങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾക്ക് കഴിയുന്നു.
—Dr. David Fajgenbaum, Every Cure-ന്റെ സ്ഥാപകനും CEO-യും
  • CareMessage: ഐക്യനാടുകളിലെ കുറഞ്ഞ വരുമാനമുള്ള ജനവിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഏറ്റവും വലിയ പേഷ്യന്റ് എൻഗേജ്മെന്റ് പ്ലാറ്റ്ഫോമും ഒരു സാമൂഹിക സ്ഥാപനവുമാണ് CareMessage. 2012-ൽ സ്ഥാപിതമായ CareMessage, നിലവിൽ 45 സംസ്ഥാനങ്ങളിലായി 2.2 കോടിയിലധികം ആളുകളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ടെക്സ്റ്റ് മെസ്സേജുകൾ വഴി വ്യക്തിഗതമാക്കിയ ആരോഗ്യ വിദ്യാഭ്യാസവും ചികിത്സാ ഏകോപന പിന്തുണയും നൽകുന്ന ഈ പ്ലാറ്റ്ഫോം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ കൂടുതൽ മികച്ച രീതിയിൽ സഹായിക്കാൻ ആരോഗ്യ സേവന ദാതാക്കളെ പ്രാപ്തരാക്കുന്നതിനായി തങ്ങളുടെ സിസ്റ്റത്തിലുടനീളം AI സാങ്കേതികവിദ്യ സംയോജിപ്പിച്ച് വരികയാണ്.

  • Dollar For: കുറഞ്ഞ വരുമാനമുള്ള രോഗികൾക്ക് ചികിത്സാബില്ലുകൾ എഴുതിത്തള്ളുന്ന പദ്ധതികൾ പ്രയോജനപ്പെടുത്താൻ Dollar For സഹായിക്കുന്നു. ഇന്നുവരെ, ഇവരുടെ സമഗ്രമായ പ്ലാറ്റ്ഫോം 47,000-ലധികം രോഗികൾക്ക് പിന്തുണ നൽകുകയും $150 മില്യണിലധികം മെഡിക്കൽ കടബാധ്യത ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. AI സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അതുവഴി $1 ബില്യൺ വരുന്ന മെഡിക്കൽ കടബാധ്യത ഇല്ലാതാക്കാനും അവർ ലക്ഷ്യമിടുന്നു.

  • Every Cure: കൃത്യമായ ചികിത്സ കണ്ടെത്താതെ വലിയ വെല്ലുവിളികൾ ഉയർത്തുന്ന രോഗങ്ങളെ സുഖപ്പെടുത്തുന്നതിനായി, നിലവിൽ FDA അംഗീകരിച്ച മരുന്നുകൾ പുനരുപയോഗിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത ബയോടെക് സംഘടനയാണ് Every Cure. ഈ ധനസഹായത്തിലൂടെ നിലവിലുള്ള ഏകദേശം 3000 FDA അംഗീകൃത മരുന്നുകളെ 18,500-ഓളം രോഗങ്ങളുമായി ഒത്തുനോക്കി സ്കോർ ചെയ്യുന്ന തങ്ങളുടെ AI പ്ലാറ്റ്ഫോമിന്റെ ശേഷി വർദ്ധിപ്പിക്കാൻ അവർക്ക് സാധിക്കും; ഇത് വഴി തങ്ങളുടെ മൂല്യനിർണ്ണയ ശേഷി ഇരട്ടിയാക്കാനും ലാബുകളിൽ നിന്ന് രോഗികളിലേക്ക് നേരിട്ട് ഫലമെത്തിക്കുന്ന മരുന്ന് പുനരുപയോഗ പ്രോഗ്രാമുകളുടെ എണ്ണം വർദ്ധിപ്പിക്കാനും അവർ ലക്ഷ്യമിടുന്നു.

  • Manton Center for Orphan Disease Research എന്ന Boston Children’s Hospital-ലെ വിഭാഗം: അപൂർവരോഗങ്ങളുള്ള കൂടുതൽ കുടുംബങ്ങൾക്ക് കൃത്യസമയത്ത് രോഗനിർണ്ണയം സാധ്യമാക്കുന്നതിനായി മെഡിക്കൽ സംഘങ്ങളെ ഇത്തരം കേസുകൾ കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി വീണ്ടും പരിശോധിച്ച് വിലയിരുത്താൻ സഹായിക്കുന്ന കുറഞ്ഞ ചിലവിലുള്ള ഒരു ജനറ്റിക്സ് AI കോപൈലറ്റ് വികസിപ്പിക്കുകയാണ് Manton Center. ഈ പ്ലാറ്റ്ഫോം ഏത് സിസ്റ്റത്തിലും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിലൂടെ രോഗങ്ങൾക്ക് കാരണമാകുന്ന ജീനുകളെ കണ്ടെത്തുക, ഉയർന്ന നിലവാരമുള്ള രോഗനിർണ്ണയ സംവിധാനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്തെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്നിവയിലാണ് ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • OCHIN: ഗ്രാമീണ മേഖലകളിലും കമ്മ്യൂണിറ്റികളിലും പ്രവർത്തിക്കുന്ന ആരോഗ്യ സേവന ദാതാക്കളെ ഡിജിറ്റൽ ടൂളുകൾ സ്വീകരിക്കാനും ഉപയോഗിക്കാനും സഹായിക്കുന്ന സംഘടയാണ് OCHIN; നിലവിൽ 42 സംസ്ഥാനങ്ങളിലായി 2,200-ലധികം ചികിത്സാ കേന്ദ്രങ്ങൾക്ക് ഇവർ പിന്തുണ നൽകുന്നുണ്ട്. ചരിത്രപരമായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ ആരോഗ്യപരിചരണ ടീമുകൾക്കും രോഗികൾക്കും AI-യുടെ പ്രയോജനങ്ങൾ ഉത്തരവാദിത്തത്തോടെ ലഭ്യമാക്കുന്നതിനായി ഒരു ദേശീയ AI Innovation Accelerator-ന് അവർ തുടക്കമിടുകയാണ്.

പ്രാദേശിക പത്രപ്രവർത്തനത്തിന് പിന്തുണ നൽകൽ

വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലഭ്യമാകേണ്ടതിന്റെ ആവശ്യകത മുൻനിർത്തി, ഈ ഫണ്ടിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്നുവന്ന മറ്റൊരു പ്രധാന ആശയം പ്രാദേശിക മാധ്യമങ്ങൾക്കുള്ള പിന്തുണയായിരുന്നു.

ഇതിനായി, Lenfest Institute for Journalism-ന് OpenAI ഫൗണ്ടേഷൻ അധിക ധനസഹായം നൽകുന്നുണ്ട്.—മാധ്യമപ്രവർത്തനം വേണ്ടത്ര എത്തിച്ചേരാത്ത സമൂഹങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്—പ്രാദേശിക വാർത്താവിഭാഗങ്ങളിലെ മാധ്യമപ്രവർത്തകർക്ക് AI ടൂളുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പരിശീലനം നൽകുന്നതിനായി Lenfest, Axios Media-യുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കും; മനുഷ്യന്റെ എഡിറ്റോറിയൽ മേൽനോട്ടത്തെയും ഉത്തരവാദിത്തത്തെയും കൂടുതൽ ശക്തമാക്കുന്ന രീതിയിൽ AI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇത് മാധ്യമപ്രവർത്തകരെ പ്രാപ്തരാക്കുന്നു.

ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നു

രാജ്യമെമ്പാടുമുള്ള ഏകദേശം 3,000 സ്ഥാപനങ്ങളാണ് People-First AI Fund-ന്റെ ഓപ്പൺ കോളിനായി അപേക്ഷിച്ചത്—ഇത് പിന്തുണയ്ക്കുള്ള വലിയ ആവശ്യകതയെയും തങ്ങളുടെ പ്രവർത്തനങ്ങളിലും അവർ സേവനം നൽകുന്ന സമൂഹങ്ങളുടെ പിന്തുണയ്ക്കുമായി AI എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രൂപപ്പെടുത്തനുമുള്ള പ്രാദേശിക സ്ഥാപനങ്ങളുടെ താൽപ്പര്യത്തെയും സൂചിപ്പിക്കുന്നു.

ഞങ്ങളുടെ അനുഭവങ്ങളിൽ നിന്നും പഠിച്ച കാര്യങ്ങൾ ഉൾക്കൊണ്ട്, People-First AI Fund-ലേക്കുള്ള അപേക്ഷകൾ ജൂൺ 15-ന് വീണ്ടും ആരംഭിക്കുന്നതാണ്—പുതിയ മുൻഗണനാ മേഖലകളോടെ, പ്രതിബദ്ധതയോടെ അധികമായി $50 മില്യൺ കൂടി ഇതിനായി മാറ്റിവെക്കുന്നു. വേഗത്തിലുള്ളതും ലളിതവുമായ ഫണ്ടിംഗിന് ഞങ്ങൾ തുടർന്നും മുൻഗണന നൽകും. ഒപ്പം, പ്രാദേശിക ശേഷി വർദ്ധിപ്പിക്കുന്നതിനും വ്യക്തമായ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ, AI രൂപപ്പെടുത്താനും പ്രയോജനപ്പെടുത്താനും കമ്മ്യൂണിറ്റികളെ പ്രാപ്തരാക്കുന്ന സംഘടനകളുമായി ഞങ്ങൾ പങ്കാളികളാകുകയും ചെയ്യും.

പുതിയ വിവരങ്ങൾ ഉടനടി അറിയുന്നതിനായി ഇവിടെ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.