ഉപയോഗ നിബന്ധനകൾ
പ്രാബല്യത്തിൽ: 24.03.2026
ടേംസ് ഓഫ് യൂസ് ChatGPT, DALL-E, OpenAI Foundation-ന്റെ വ്യക്തികൾക്കായുള്ള മറ്റ് സേവനങ്ങൾ, അനുബന്ധ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും (എല്ലാം ചേർന്ന്, “സേവനങ്ങൾ”) നിങ്ങൾ ഉപയോഗിക്കുന്നതിന് ബാധകമാണ്. ഈ നിബന്ധനകൾ നിങ്ങളും OpenAI Foundation-ഉം തമ്മിലുള്ള ഒരു കരാർ രൂപീകരിക്കുന്നു. ഇതിൽ ഞങ്ങളുടെ സേവന നിബന്ധനകളും, തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളും ഉൾപ്പെടുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്നു.
നിങ്ങൾ യൂറോപ്യൻ സാമ്പത്തിക മേഖല, സ്വിറ്റ്സർലാൻഡ്, അല്ലെങ്കിൽ UK-യിൽ ആണ് താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ സേവനങ്ങളുടെ ഉപയോഗം ഈ നിബന്ധനകൾ പ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്.
ഞങ്ങളുടെ ബിസിനസ് നിബന്ധനകൾ ChatGPT Enterprise, ഞങ്ങളുടെ API-കൾ, ബിസിനസുകൾക്കും ഡെവലപ്പർമാർക്കുമായി ഉള്ള മറ്റ് സേവനങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നു.
ഞങ്ങളുടെ പ്രൈവസി പോളിസി ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഇത് ഈ നിബന്ധനകളുടെ ഭാഗമല്ലെങ്കിലും, നിങ്ങൾ വായിച്ചിരിക്കേണ്ട ഒരു പ്രധാനപ്പെട്ട ഡോക്യുമെൻ്റ് ആണ്.
ആരാണ് ഞങ്ങൾ
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് മുഴുവൻ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. OpenAI Foundation-നെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി, ദയവായി https://openaifoundation.orgസന്ദർശിക്കുക.
രജിസ്ട്രേഷനും ആക്സസും
മിനിമം പ്രായം. സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് കുറഞ്ഞത് 13 വയസ്സോ അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്ത് ആവശ്യമായ കുറഞ്ഞ പ്രായമോ ഉണ്ടായിരിക്കണം. നിങ്ങൾക്ക് 18 വയസ്സിന് താഴെയാണെങ്കിൽ, സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളുടെ മാതാപിതാക്കളുടെ അല്ലെങ്കിൽ നിയമപരമായ രക്ഷിതാവിന്റെ അനുമതി ഉണ്ടായിരിക്കണം.
രജിസ്ട്രേഷൻ. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ നിങ്ങൾ കൃത്യവും സമ്പൂർണ്ണവുമായ വിവരങ്ങൾ നൽകേണ്ടതാണ്. നിങ്ങളുടെ അക്കൗണ്ട് ക്രെഡൻഷ്യലുകൾ മറ്റാരുമായും പങ്കിടരുത് അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് മറ്റാരും ഉപയോഗിക്കാൻ അനുവദിക്കരുത്, കൂടാതെ നിങ്ങളുടെ അക്കൗണ്ടിന് കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങൾ ഉത്തരവാദിയാണ്. നിങ്ങൾ മറ്റൊരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയോ സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്താൽ, അവരുടെ പേരിൽ ഈ നിബന്ധനകൾ അംഗീകരിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടായിരിക്കണം.
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. ഈ നിബന്ധനകൾ നിങ്ങൾ പാലിക്കുന്നതിന് വിധേയമായി, നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയും. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ എല്ലാ ബാധകമായ നിയമങ്ങളും കൂടാതെ ഞങ്ങളുടെ പങ്കിടലും പ്രസിദ്ധീകരണവും സംബന്ധിച്ച നയം, ഉപയോഗ നയങ്ങൾ, കൂടാതെ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്ന മറ്റ് രേഖകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, അല്ലെങ്കിൽ നയങ്ങൾ എന്നിവ പാലിക്കേണ്ടതാണ്.
നിങ്ങൾ ചെയ്യാൻ പാടില്ലാത്തവ. നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഏതു വിധത്തിലുമുള്ള നിയമവിരുദ്ധമായ, ഹാനികരമായ, അല്ലെങ്കിൽ ദുരുപയോഗപരമായ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ പാടുള്ളതല്ല. ഉദാഹരണത്തിന്, ഇനിപ്പറയുന്നവ നിങ്ങൾ ചെയ്യാൻ പാടുള്ളതല്ല:
മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന, ദുരുപയോഗം ചെയ്യുന്ന അല്ലെങ്കിൽ കവർന്നെടുക്കുന്ന ഏതെങ്കിലും രീതിയിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഏതെങ്കിലും സേവനങ്ങൾ മാറ്റം വരുത്തുകയോ, പകർത്തുകയോ, വാടകയ്ക്ക് നൽകുകയോ, വിൽക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യരുത്.
ഞങ്ങളുടെ മോഡലുകൾ, ആൽഗോരിതങ്ങൾ, അല്ലെങ്കിൽ സംവിധാനങ്ങൾ ഉൾപ്പെടെ, ഞങ്ങളുടെ സേവനങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ റിവേഴ്സ് എഞ്ചിനീയർ ചെയ്യാൻ, അല്ലെങ്കിൽ സോഴ്‌സ് കോഡ് വേർതിരിക്കാൻ അല്ലെങ്കിൽ കണ്ടെത്താൻ ആരെയെങ്കിലും സഹായിക്കാൻ ശ്രമിക്കുന്നത് (ഈ നിയന്ത്രണം ബാധകമായ നിയമങ്ങൾ വിലക്കിയിട്ടില്ലെങ്കിൽ ഒഴികെ).
ഓട്ടോമാറ്റിക് അല്ലെങ്കിൽ പ്രോഗ്രാമാറ്റിക് ആയി ഡാറ്റ അല്ലെങ്കിൽ ഔട്ട്പുട്ട് എക്‌സ്ട്രാക്ട് ചെയ്യുന്നത് (ചുവടെ നിർവചിച്ചിരിക്കുന്നു).
അങ്ങനെയല്ലാത്തപ്പോൾ, ഔട്ട്പുട്ട് മനുഷ്യ നിർമ്മിതമാണെന്ന് തെറ്റായി പ്രതിനിധീകരിക്കുക.
ഞങ്ങളുടെ സേവനങ്ങളെ തടസ്സപ്പെടുത്തുകയോ ഭംഗപ്പെടുത്തുകയോ ചെയ്യുക, അതിൽ നിരക്ക് പരിധികൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ മറികടക്കുക, അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളിൽ ഞങ്ങൾ ഏർപ്പെടുത്തിയ സംരക്ഷണ നടപടികൾ അല്ലെങ്കിൽ സുരക്ഷാ ലഘൂകരണങ്ങൾ മറികടക്കുക.
OpenAI Foundation-നുമായി മത്സരിക്കുന്ന മോഡലുകൾ വികസിപ്പിക്കാൻ വേണ്ടി ഔട്ട്പുട്ട് ഉപയോഗിക്കുക.
സോഫ്റ്റ്‌വെയർ. ഞങ്ങളുടെ സേവനങ്ങൾ നിങ്ങളെ മൊബൈൽ ആപ്ലിക്കേഷനുകൾ പോലുള്ള സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ അനുവദിച്ചേക്കാം, നിങ്ങൾ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യും. ഞങ്ങളുടെ സോഫ്റ്റവെയറിൽ, ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള അതിന്റെ സ്വന്തം ലൈസൻസുകളാൽ നിയന്ത്രിക്കപ്പെടുന്ന ഓപ്പൺ സോഴ്‌സ് സോഫ്റ്റവെയർ ഉൾപ്പെടാം.
കോർപ്പറേറ്റ് ഡൊമെയ്‌നുകൾ. നിങ്ങൾ ഒരു സംഘടനയുടെ (ഉദാഹരണത്തിന്, നിങ്ങളുടെ തൊഴിലുടമയുടെ) ഉടമസ്ഥതയിലുള്ള ഒരു ഇമെയിൽ വിലാസം ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുകയാണെങ്കിൽ, ആ അക്കൗണ്ട് ഞങ്ങളുടെ പക്കലുള്ള ആ സംഘടനയുടെ ബിസിനസ് അക്കൗണ്ടിലേക്ക് ചേർക്കുന്നതായിരിക്കും, അത്തരം സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് സഹായിക്കാൻ നിങ്ങൾക്ക് കഴിയുന്നതിനു വേണ്ടി ഞങ്ങൾ നിങ്ങൾക്ക് അറിയിപ്പ് നൽകും (നിങ്ങളുടെ സംഘടന ഇതിനകം തന്നെ നിങ്ങളുടെ അക്കൗണ്ട് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്ന് നിങ്ങളെ അറിയിച്ചിട്ടില്ലെങ്കിൽ).
നിങ്ങളുടെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ, സംഘടനയുടെ അഡ്മിനിസ്ട്രേറ്റർക്ക് നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിക്കാൻ കഴിയും, അതായത് ഉള്ളടക്കം (ചുവടെ നിർവചിച്ചിരിക്കുന്നു) ആക്‌സസ് ചെയ്യാനും കൂടാതെ നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാനോ നീക്കം ചെയ്യാനോ കഴിയും.
മൂന്നാം കക്ഷി സേവനങ്ങൾ. ഞങ്ങളുടെ സേവനങ്ങളിൽ മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ, ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ സേവനങ്ങൾ (“മൂന്നാം കക്ഷി സേവനങ്ങൾ”) ഉൾപ്പെടാം, കൂടാതെ ഞങ്ങളുടെ സേവനങ്ങളുടെ ചില ഭാഗങ്ങളിൽ, ഉദാഹരണത്തിന്, ഞങ്ങളുടെ ബ്രൗസ് സവിശേഷത, ആ സേവനങ്ങളിൽ നിന്നുള്ള ഔട്ട്പുട്ട് ഉൾപ്പെടാം (“മൂന്നാം കക്ഷി ഔട്ട്പുട്ട്”). മൂന്നാം കക്ഷി സേവനങ്ങളും മൂന്നാം കക്ഷി ഔട്ട്പുട്ടും അവരുടെ സ്വന്തം നിബന്ധനകൾക്ക് വിധേയമാണ്, അവയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല.
ഫീഡ്ബാക്ക്. നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങൾ വിലമതിക്കുന്നു, കൂടാതെ പരിമിതിയില്ലാതെയും നിങ്ങൾക്ക് പ്രതിഫലം കൂടാതെയും അത് ഞങ്ങൾക്ക് ഉപയോഗിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
ഉള്ളടക്കം
നിങ്ങളുടെ ഉള്ളടക്കം. നിങ്ങൾക്ക് സേവനങ്ങൾക്ക് ഇൻപുട്ട് (“ഇൻപുട്ട്”) നൽകുകയും, ഇൻപുട്ട് അടിസ്ഥാനമാക്കി സേവനങ്ങളിൽ നിന്ന് ഔട്ട്പുട്ട് സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഔട്ട്പുട്ട്). ഇൻപുട്ടും ഔട്ട്പുട്ടും ചേർന്ന് “ഉള്ളടക്കം” എന്നറിയപ്പെടുന്നു. അതിൽ ഏതെങ്കിലും ബാധകമായ നിയമം അല്ലെങ്കിൽ ഈ നിബന്ധനകൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് ഉൾപ്പെടെ, ഉള്ളടക്കത്തിന് നിങ്ങൾ ഉത്തരവാദിയാണ്. ഞങ്ങളുടെ സേവനങ്ങൾക്ക് ഇൻപുട്ട് നൽകുന്നതിന് ആവശ്യമായ എല്ലാ അവകാശങ്ങളും, ലൈസൻസുകളും, അനുമതികളും നിങ്ങൾക്ക് ഉണ്ടെന്ന് നിങ്ങൾ പ്രസ്താവിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു.
ഉള്ളടക്കത്തിന്റെ ഉടമസ്ഥത. നിങ്ങളും OpenAI Foundation-നും തമ്മിൽ, ബാധകമായ നിയമം അനുവദിക്കുന്ന പരിധിവരെ, നിങ്ങൾ (a) ഇൻപുട്ടിൽ നിങ്ങളുടെ ഉടമസ്ഥാവകാശങ്ങൾ നിലനിർത്തുന്നു, കൂടാതെ (b) ഔട്ട്പുട്ടിന്റെ ഉടമസ്ഥനാണ്. Output-ലേക്കുള്ള ഞങ്ങളുടെ എല്ലാ അവകാശങ്ങളും, ഉടമസ്ഥാവകാശവും, താൽപ്പര്യവും, എന്തെങ്കിലുമുണ്ടെങ്കിൽ, ഞങ്ങൾ ഇതിനാൽ നിങ്ങളെ ഏൽപ്പിക്കുന്നു.
ഉള്ളടക്കത്തിന്റെ സാമ്യം. ഞങ്ങളുടെ സേവനങ്ങളുടെ സ്വഭാവവും പൊതുവെ നിർമ്മിത ബുദ്ധിയുടെ സ്വഭാവവും കാരണം, ഔട്ട്പുട്ട് അതുല്യമായിരിക്കണമെന്നില്ല, മറ്റ് ഉപയോക്താക്കൾക്കും ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് സമാനമായ ഔട്ട്പുട്ട് ലഭിക്കാം. മുകളിൽ നൽകിയിരിക്കുന്ന ഞങ്ങളുടെ അസൈൻമെന്റ് മറ്റ് ഉപയോക്താക്കളുടെ ഔട്ട്പുട്ട് അല്ലെങ്കിൽ മൂന്നാം കക്ഷിയുടെ ഔട്ട്പുട്ടിന്റെ കാര്യത്തിൽ ബാധകമല്ല.
ഉള്ളടക്കം ഞങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച്. ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിനും, നിലനിർത്തുന്നതിനും, വികസിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, ബാധകമായ നിയമം പാലിക്കുന്നതിനും, ഞങ്ങളുടെ നിബന്ധനകളും നയങ്ങളും നടപ്പിലാക്കുന്നതിനും, സേവനങ്ങൾ സുരക്ഷിതമാക്കുന്നതിനും വേണ്ടി ഞങ്ങൾ ഉള്ളടക്കം ഉപയോഗിച്ചേക്കാം. നിങ്ങൾ Apple-ന്റെ ഇന്റഗ്രേഷനുകൾ വഴിയാണ് ChatGPT ഉപയോഗിക്കുന്നതെങ്കിൽ, ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച വിവരങ്ങൾക്ക് ഈ ഹെൽപ്പ് സെന്റർ ലേഖനം കാണുക.
ഓപ്റ്റ് ഔട്ട് ചെയ്യുക. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ മോഡലുകൾ ട്രെയിൻ ചെയ്യാൻ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ ലേഖനത്തിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഒഴിവാകാവുന്നതാണ്. ചില സാഹചര്യങ്ങളിൽ ഇത് നിങ്ങളുടെ നിർദ്ദിഷ്ട ഉപയോഗ ലക്ഷ്യത്തെ നന്നായി അഭിസംബോധന ചെയ്യാനുള്ള ഞങ്ങളുടെ സേവനങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തിയേക്കാമെന്നത് ദയവായി ശ്രദ്ധിക്കുക.
കൃത്യത. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പഠന മേഖലകളാണ്. ഞങ്ങളുടെ സേവനങ്ങൾ കൂടുതൽ കൃത്യവും, വിശ്വസനീയവും, സുരക്ഷിതവും, പ്രയോജനകരവുമാക്കുന്നതിനായി ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. മെഷീൻ ലേണിംഗിന്റെ സാധ്യതാപരമായ സ്വഭാവം കാരണം, ചില സാഹചര്യങ്ങളിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥ വ്യക്തികൾ, സ്ഥലങ്ങൾ, അല്ലെങ്കിൽ വസ്തുതകൾ ശരിയായി പ്രതിഫലിപ്പിക്കാത്ത ഔട്ട്പുട്ടിന് കാരണമാകാം.
നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്നവ നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
ഔട്ട്പുട്ട് എല്ലായ്‌പ്പോഴും കൃത്യമായിരിക്കണമെന്നില്ല. സത്യാവസ്ഥയോ വസ്തുതാപരമായ വിവരങ്ങളോ സംബന്ധിച്ച ഏക സ്രോതസ്സായി അല്ലെങ്കിൽ പ്രൊഫഷണൽ ഉപദേശത്തിന് പകരമായി ഞങ്ങളുടെ സേവനങ്ങളിൽ നിന്നുള്ള ഔട്ട്പുട്ടിനെ നിങ്ങൾ ആശ്രയിക്കരുത്.
സേവനങ്ങളിൽ നിന്നുള്ള ഔട്ട്പുട്ട് ഉപയോഗിക്കുകയോ പങ്കിടുകയോ ചെയ്യുന്നതിന് മുമ്പ്, ആവശ്യമായിടത്ത് മനുഷ്യ പരിശോധന ഉപയോഗിക്കുന്നത് ഉൾപ്പെടെ, നിങ്ങളുടെ ഉപയോഗ ലക്‌ഷ്യം അനുസരിച്ച് അതിന്റെ കൃത്യതയും അനുയോജ്യതയും നിങ്ങൾ വിലയിരുത്തേണ്ടതാണ്.
ഒരു വ്യക്തിയെ സംബന്ധിച്ച ഏതെങ്കിലും ഔട്ട്പുട്ട്, ക്രെഡിറ്റ്, വിദ്യാഭ്യാസം, തൊഴിൽ, താമസം, ഇൻഷുറൻസ്, നിയമപരമായ, മെഡിക്കൽ, അല്ലെങ്കിൽ അവരെക്കുറിച്ചുള്ള മറ്റ് പ്രധാന തീരുമാനങ്ങൾ എന്നിവപോലെ ആ വ്യക്തിയെ നിയമപരമായി അല്ലെങ്കിൽ വസ്തുതാപരമായി ബാധിക്കുന്ന ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാൻ പാടില്ല.
ഞങ്ങളുടെ സേവനങ്ങൾ OpenAI Foundation-ന്റെ കാഴ്ചപ്പാടുകൾ പ്രതിനിധീകരിക്കാത്ത അപൂർണ്ണമായ, തെറ്റായ, അല്ലെങ്കിൽ ആക്ഷേപകരമായ ഔട്ട്പുട്ട് നൽകാൻ സാധ്യതയുണ്ട്. ഔട്ട്പുട്ട് ഏതെങ്കിലും മൂന്നാം കക്ഷി ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ പരാമർശിക്കുന്നുവെങ്കിൽ, അതിന് മൂന്നാം കക്ഷി OpenAI Foundation-നെ അംഗീകരിക്കുന്നു എന്നോ അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നോ അർത്ഥമാക്കുന്നില്ല.
ഞങ്ങളുടെ IP അവകാശങ്ങൾ
ഈ സേവനങ്ങളിലെ എല്ലാ അവകാശങ്ങളും, ഉടമസ്ഥാവകാശവും, താൽപ്പര്യവും ഞങ്ങളുടെയും ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളുടെയും സ്വന്തമാണ്. നിങ്ങൾക്ക് ഞങ്ങളുടെ ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ഞങ്ങളുടെ പേര്, ലോഗോ എന്നിവ ഉപയോഗിക്കാൻ കഴിയൂ.
പണമടച്ച അക്കൗണ്ടുകൾ
ബില്ലിംഗ്. നിങ്ങൾ ഏതെങ്കിലും സേവനങ്ങൾ വാങ്ങുകയാണെങ്കിൽ, ഒരു സാധുവായ പേയ്മെൻ്റ് രീതി ഉൾപ്പെടെ, സമ്പൂർണ്ണവും കൃത്യവുമായ ബില്ലിംഗ് വിവരങ്ങൾ നൽകേണ്ടതാണ്. പെയിഡ് സബ്സ്ക്രിപ്ഷനുകൾക്കായി, നിങ്ങൾ റദ്ദാക്കുന്നതുവരെ, അംഗീകരിച്ച ഓരോ പുതുക്കൽ കാലയളവിലും നിങ്ങളുടെ പേയ്മെൻ്റ് രീതി അനുസരിച്ച് ഞങ്ങൾ ഓട്ടോമാറ്റിക് ആയി ചാർജ് ചെയ്യുന്നതായിരിക്കും. ബാധകമായ എല്ലാ നികുതികൾക്കും നിങ്ങൾ ഉത്തരവാദിയാണ്,ബാധകമാകുന്ന സാഹചര്യങ്ങളില്‍ ഞങ്ങൾ നികുതി ഈടാക്കുന്നതാണ്. നിങ്ങളുടെ പേയ്മെൻറ് പൂർത്തിയാക്കാൻ കഴിയാത്ത പക്ഷം, നിങ്ങളുടെ അക്കൗണ്ട് ഡൗൺഗ്രേഡ് ചെയ്യുകയോ, പേയ്മെൻറ് ലഭിക്കുന്നതുവരെ ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് സസ്പെൻഡ് ചെയ്യുകയോ ചെയ്യാം.
സേവന ക്രെഡിറ്റുകൾ. നിങ്ങൾ ചില സേവനങ്ങൾക്കായി മുൻകൂർ പണമടയ്ക്കാൻ സേവന ക്രെഡിറ്റുകൾ വാങ്ങാം. എല്ലാ സേവന ക്രെഡിറ്റുകളും ഞങ്ങളുടെ സേവന ക്രെഡിറ്റ് നിബന്ധനകൾക്ക് വിധേയമാണ്.
റദ്ദാക്കല്‍. നിങ്ങളുടെ പണമടച്ച സബ്സ്ക്രിപ്ഷൻ നിങ്ങൾക്ക് ഏതു സമയത്തും റദ്ദാക്കാം. നിയമം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഒഴികെ, പേയ്മെന്റുകൾ മടക്കിനൽകുന്നതല്ല. ഈ നിബന്ധനകൾ നിങ്ങളുടെ റദ്ദാക്കൽ അവകാശങ്ങൾ സംബന്ധിച്ച നിർബന്ധമായ പ്രാദേശിക നിയമങ്ങളെ മറികടക്കുന്നില്ല.
മാറ്റങ്ങൾ. ഞങ്ങളുടെ വിലകളിൽ ഞങ്ങൾ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്നതാണ്. ഞങ്ങൾ ഞങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിക്കുന്ന പക്ഷം, ഞങ്ങൾ നിങ്ങളെ കുറഞ്ഞത് 30 ദിവസം മുൻകൂട്ടി അറിയിക്കും, കൂടാതെ നിങ്ങൾക്ക് വില വർദ്ധനവിൽ സമ്മതം ഇല്ലെങ്കിൽ റദ്ദാക്കാൻ കഴിയുന്ന വിധത്തിൽ, ഏതു വില വർദ്ധനയും നിങ്ങളുടെ അടുത്ത പുതുക്കലിൽ ആയിരിക്കും പ്രാബല്യത്തിൽ വരിക.
അവസാനിപ്പിക്കൽ, താൽക്കാലികമായി നിർത്തിവെക്കൽ
അവസാനിപ്പിക്കൽ. താങ്കൾക്ക് ഏതു സമയത്തും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ സ്വാതന്ത്ര്യമുണ്ട്. സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസ് സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുകയോ ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്, ഇനിപ്പറയുന്നവ ഞങ്ങൾ കണ്ടെത്തുന്ന പക്ഷം:
നിങ്ങൾ ഈ നിബന്ധനകൾ അല്ലെങ്കിൽ ഞങ്ങളുടെ ഉപയോഗ നയങ്ങൾ ലംഘിച്ചിരിക്കുന്നു.
നിയമം പാലിക്കുന്നതിന് ഞങ്ങൾ അങ്ങനെ ചെയ്യേണ്ടതുണ്ട്.
ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗം OpenAI Foundation, ഞങ്ങളുടെ ഉപയോക്താക്കൾ, അല്ലെങ്കിൽ മറ്റാർക്കെങ്കിലും അപകടസാധ്യതയോ ദോഷമോ ഉണ്ടാക്കാം.
നിങ്ങളുടെ അക്കൗണ്ട് ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരിക്കുകയും, കൂടാതെ നിങ്ങൾക്ക് പണമടച്ച ഒരു അക്കൗണ്ട് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും, ഞങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ, ഞങ്ങൾ നിങ്ങളെ മുൻകൂട്ടി അറിയിക്കും.
അപ്പീലുകൾ. നിങ്ങളുടെ അക്കൗണ്ട് ഞങ്ങൾ തെറ്റായി സസ്പെൻഡ് ചെയ്തതോ അവസാനിപ്പിച്ചതോ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടുന്നതിലൂടെ നിങ്ങൾക്ക് ഞങ്ങളോട് അപ്പീൽ സമർപ്പിക്കാം.
സേവനങ്ങൾ അവസാനിപ്പിക്കൽ
ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചേക്കാം, പക്ഷേ അങ്ങനെ ചെയ്താൽ, നിങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകുകയും മുൻകൂട്ടി പണമടച്ച, ഉപയോഗിക്കാത്ത സേവനങ്ങൾക്ക് പണം തിരികെ നൽകുകയും ചെയ്യും.
വാറന്റികളുടെ നിരാകരണം
ഞങ്ങളുടെ സേവനങ്ങൾ “നിലവിലെ രൂപത്തിൽ” ആണ് നൽകുന്നത്. നിയമം നിരോധിച്ചിട്ടില്ലാത്ത പരിധി വരെ, ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളും ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും ലൈസൻസർമാരും യാതൊരു വിധ ഉറപ്പുകളും (വ്യക്തമോ, പരോക്ഷമോ, നിയമപരമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ളതോ) നൽകുന്നില്ല, വ്യാപാരയോഗ്യത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനുള്ള അനുയോജ്യത, തൃപ്തികരമായ ഗുണമേന്മ, ലംഘനമില്ലായ്മ, ശാന്തമായ ആസ്വാദനം എന്നിവയ്ക്കുള്ള ഉറപ്പുകളും, ഇടപാടുകളോ വ്യാപാരരീതികളോ മൂലം ഉയർന്നുവരുന്ന ഏതെങ്കിലും ഉറപ്പുകളും ഉൾപ്പെടെ എല്ലാ വിധ വാറണ്ടികളും നിരാകരിക്കുന്നു.
സേവനങ്ങൾ തടസ്സമില്ലാത്തതോ, കൃത്യമായതോ പിശകുകളില്ലാത്തതോ ആയിരിക്കും അല്ലെങ്കിൽ ഏതെങ്കിലും ഉള്ളടക്കം സുരക്ഷിതമായിരിക്കും, കൂടാതെ നഷ്ടപ്പെടുകയോ മാറ്റം വരുത്തുകയോ ചെയ്യില്ല എന്ന് ഞങ്ങൾ ഉറപ്പുനൽകുന്നില്ല.
നിങ്ങൾ ഞങ്ങളുടെ സേവനത്തിൽ നിന്നുള്ള ഔട്ട്പുട്ടുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വത്തിൽ ആണെന്നും, കൂടാതെ സത്യാവസ്ഥ അല്ലെങ്കിൽ വസ്തുനിഷ്ഠമായ വിവരങ്ങൾക്കുള്ള ഏക സ്രോതസ്സായി അല്ലെങ്കിൽ പ്രൊഫഷണൽ ഉപദേശത്തിന് പകരമായി ഔട്ട്പുട്ടിനെ ആശ്രയിക്കില്ലെന്നും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
ബാധ്യതയുടെ പരിധി
ലാഭം, ഗുണനിലവാരം, ഉപയോഗം, ഡാറ്റ, അല്ലെങ്കിൽ മറ്റ് നഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച്, യാതൊരു പരോക്ഷ, ആകസ്മിക, പ്രത്യേക, അനന്തര, അല്ലെങ്കിൽ മാതൃകാ പരമായ ശിക്ഷാ നഷ്ടങ്ങൾക്കും, അത്തരം നഷ്ടങ്ങൾ സംഭവിക്കാമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു എങ്കിൽ പോലും ഞങ്ങളോ ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളോ ലൈസൻസികളോ ഉത്തരവാദികളായിരിക്കില്ല. ഈ നിബന്ധനകൾ പ്രകാരം ഞങ്ങളുടെ മൊത്തം ബാധ്യത, നിങ്ങൾക്ക് ബാധ്യതയ്ക്ക് കാരണമായ സേവനത്തിന് 12 മാസങ്ങൾക്ക് മുൻപ് അടച്ച തുകയോ, അല്ലെങ്കിൽ ഒരു നൂറ് ഡോളർ ($100)ലോ, ഏത് കൂടുതലാണോ അതിനെ കവിയില്ല.
ഈ വിഭാഗത്തിലെ പരിമിതികൾ ഇതിനു ബാധകമായ നിയമം അനുവദിക്കുന്ന പരമാവധി വരെയാണ് ബാധകമാകുന്നത്.
ചില രാജ്യങ്ങളും സംസ്ഥാനങ്ങളും ചില വാറന്റികളുടെ നിരാകരണം അല്ലെങ്കിൽ ചില നഷ്ടങ്ങളുടെ പരിമിതപ്പെടുത്തൽ അനുവദിക്കാത്തതിനാൽ, മുകളിൽ പറയുന്ന ചില അല്ലെങ്കിൽ എല്ലാ വ്യവസ്ഥകളും നിങ്ങൾക്ക് ബാധകമായേക്കില്ല, കൂടാതെ നിങ്ങൾക്ക് അധിക അവകാശങ്ങൾ ഉണ്ടായേക്കാം. അത്തരം സാഹചര്യത്തിൽ, ഈ നിബന്ധനകൾ ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ പരിമിതപ്പെടുത്തുന്നത് നിങ്ങൾ താമസിക്കുന്ന രാജ്യത്ത് അനുവദനീയമായ പരമാവധി വരെ മാത്രമാണ്.
ഈ വിഭാഗത്തിന്റെ ഉദ്ദേശിക്കപ്പെട്ട മൂന്നാം കക്ഷി ഗുണഭോക്താക്കൾ OpenAI Foundation-ന്റെ അനുബന്ധ സ്ഥാപനങ്ങൾ, വിതരണക്കാർ, ലൈസൻസർമാർ എന്നിവരാണ്.
പരിരക്ഷ
നിങ്ങൾ ഒരു ബിസിനസ് അല്ലെങ്കിൽ സംഘടനയാണെങ്കിൽ, നിങ്ങൾ ഈ സേവനങ്ങളും ഉള്ളടക്കവും ഉപയോഗിക്കുന്നതിൽ നിന്നോ ഈ നിബന്ധനകളുടെ ലംഘനത്തിൽ നിന്നോ ഉരുത്തിരിയുന്ന മൂന്നാം കക്ഷി അവകാശവാദങ്ങളിൽ നിന്നുള്ള ഏതെങ്കിലും ചെലവുകൾ, നഷ്ടങ്ങൾ, ബാധ്യതകൾ, ചെലവുകൾ (അഭിഭാഷകരുടെ ഫീസ് ഉൾപ്പെടെ) എന്നിവ സംബന്ധിച്ച് നിയമം അനുവദിക്കുന്ന പരിധിവരെ, ഞങ്ങളെയും, ഞങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെയും, ഞങ്ങളുടെ ജീവനക്കാരെയും, നിർദ്ദോഷികളായി കണക്കാക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
തർക്ക പരിഹാരം
നിങ്ങളും OpenAI Foundation-ഉം താഴെ പറയുന്ന നിർബന്ധമായ മധ്യസ്ഥതയും ക്ലാസ് ആക്ഷൻ വേവിയര്‍ വ്യവസ്ഥകളും അംഗീകരിക്കുന്നു:
നിർബന്ധമായ മധ്യസ്ഥത. ഈ നിബന്ധനകളോ ഞങ്ങളുടെ സേവനങ്ങളോ സംബന്ധിച്ച് ഉണ്ടായിട്ടുള്ള അവകാശവാദങ്ങൾ, അവ എപ്പോഴാണ് ഉണ്ടായത് എന്നത് പരിഗണിക്കാതെ, അത് ഈ നിബന്ധനകൾ നിലവിലില്ലാതിരുന്ന സമയത്ത് ആണെങ്കിൽ പോലും (ഒരു “തർക്കം”), അന്തിമവും നിർബന്ധിതവുമായ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ നിങ്ങളും OpenAI Foundation-യും സമ്മതിക്കുന്നു. നിങ്ങൾക്ക് അക്കൗണ്ട് സൃഷ്ടിക്കുന്നതിന്റെ 30 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ഈ മധ്യസ്ഥതാ നിബന്ധനകളുടെ അപ്‌ഡേറ്റുകൾ പ്രാബല്യത്തിൽ വന്ന 30 ദിവസത്തിനുള്ളിൽ ഈ ഫോം പൂരിപ്പിച്ച് മധ്യസ്ഥതയിൽ നിന്ന് ഒഴിവാകാൻ കഴിയും.
നിങ്ങൾ ഒരു അപ്‌ഡേറ്റിൽ നിന്ന് ഒഴിവാകാൻ തീരുമാനിക്കുകയാണെങ്കിൽ, അവസാനമായി അംഗീകരിച്ച മധ്യസ്ഥതാ നിബന്ധനകൾ ബാധകമായിരിക്കും.
അനൗപചാരിക തർക്ക പരിഹാരം. ഞങ്ങൾ ഔദ്യോഗിക നിയമ നടപടികൾക്ക് മുൻപ് താങ്കളുടെ ആശങ്കകൾ മനസിലാക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മളിലൊരാൾ മറ്റെയാൾക്കെതിരെ ഒരു പരാതി ഫയൽ ചെയ്യുന്നതിന് മുമ്പ്, തർക്കം അനൗപചാരികമായി പരിഹരിക്കാൻ നമ്മൾ ഇരുവരും സമ്മതിക്കുന്നു. നിങ്ങൾ ഈ ഫോം വഴി ഞങ്ങൾക്ക് നോട്ടീസ് അയച്ച് അത് ചെയ്യുമെന്ന് സമ്മതിക്കുന്നു. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്ക് നോട്ടീസ് അയച്ച് ഞങ്ങൾ അത് ചെയ്യുന്നതാണ്. നമുക്ക് ഒരു തർക്കം അറുപത് ദിവസത്തിനുള്ളിൽ പരിഹരിക്കാൻ കഴിയാത്ത പക്ഷം, നമ്മളിലേതെങ്കിലും കക്ഷിക്ക് മധ്യസ്ഥത ആരംഭിക്കാനുള്ള അവകാശം ഉണ്ട്.
ഈ സമയത്ത് ഏതെങ്കിലും ഒരു കക്ഷി അഭ്യർത്ഥിച്ചാൽ വ്യക്തിഗത തീർപ്പാക്കൽ മീറ്റിങ്ങിൽ പങ്കെടുക്കാൻ നമ്മൾ ഇരുകൂട്ടരും സമ്മതിക്കുന്നു. ഈ അനൗപചാരിക പരിഹാര പ്രക്രിയയ്ക്കിടെ ഏതു നിയമ നടപടികളും നിർത്തിവയ്ക്കപ്പെടുന്നതാണ്.
മധ്യസ്ഥത ഫോറം. നമുക്ക് തർക്കം പരിഹരിക്കാൻ കഴിയാത്ത പക്ഷം, നമ്മളിലൊരാൾക്ക് National Arbitration and Mediation (NAM)-നെ സമീപിച്ച്, ബാധകമാകുന്നതു പ്രകാരം അതിന്റെ സമഗ്രമായ തർക്ക പരിഹാര ചട്ടങ്ങളും നടപടിക്രമങ്ങളും/അഥവാ കൂട്ട മധ്യസ്ഥത ഫയലിംഗുകൾക്കായുള്ള അനുബന്ധ ചട്ടങ്ങളും പ്രകാരം മധ്യസ്ഥത ആരംഭിക്കാം (ഇവിടെ ലഭ്യമാണ്). മധ്യസ്ഥൻ നിങ്ങളുടെ അവകാശവാദം നിസ്സാരമാണെന്ന് നിശ്ചയിക്കുന്നില്ലെങ്കിൽ, OpenAI Foundation മധ്യസ്ഥതയിൽ അഭിഭാഷക ഫീസുകളും ചെലവുകളും ആവശ്യപ്പെടില്ല.
ഈ നിബന്ധനകളിൽ വിവരിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ അന്തർസംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ടതാണ്, കൂടാതെ ഈ മധ്യസ്ഥതാ നിബന്ധനകളുടെ കൂടാതെ മറ്റേത് മധ്യസ്ഥതകളുടെയും വ്യാഖ്യാനം, നടപ്പാക്കൽ എന്നിവ നിയന്ത്രിക്കുന്നത് ഫെഡറൽ ആർബിട്രേഷൻ ആക്ട് ആയിരിക്കും.
മധ്യസ്ഥതാ നടപടിക്രമങ്ങൾ. മധ്യസ്ഥത, സാധ്യമായാൽ, വീഡിയോ കോൺഫറൻസിലൂടെ നടത്തപ്പെടും, പക്ഷേ മധ്യസ്ഥൻ ഒരു ഹിയറിംഗ് നേരിട്ട് നടത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചാൽ, സ്ഥലം നിങ്ങൾ താമസിക്കുന്ന കൗണ്ടിയിലോ അല്ലെങ്കിൽ മധ്യസ്ഥൻ തീരുമാനിക്കുന്നതുപോലെ പരസ്പരം സമ്മതിച്ച സ്ഥലത്തോ ആയിരിക്കും, ബാച്ച് മധ്യസ്ഥതാ പ്രക്രിയ ബാധകമല്ലെങ്കിൽ. മധ്യസ്ഥത ഒരു ഏക മധ്യസ്ഥൻ മുഖേന നടത്തപ്പെടും. മധ്യസ്ഥൻ വിരമിച്ച ഒരു ജഡ്ജി അല്ലെങ്കിൽ കാലിഫോർണിയ സംസ്ഥാനത്ത് നിയമം പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിച്ച ഒരു അഭിഭാഷകൻ ആയിരിക്കും.
മധ്യസ്ഥന് തർക്കം പരിഹരിക്കുന്നതിനുള്ള പ്രത്യേക അധികാരം ഉണ്ടായിരിക്കും, എന്നാൽ സാൻ ഫ്രാൻസ്കോ, കാലിഫോർണിയയിലെ സംസ്ഥാന അല്ലെങ്കിൽ ഫെഡറൽ കോടതികൾക്ക് ക്ലാസ് നടപടി ഒഴിവാക്കലിന്റെ പ്രാബല്യവും സാധുതയും അല്ലെങ്കിൽ പൊതുജന ഇൻജങ്ഷൻ റിലീഫിനുള്ള അഭ്യർത്ഥനകൾ സംബന്ധിച്ച തർക്കം നിർണയിക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്, താഴെ പറയുന്ന പ്രകാരം. മധ്യസ്ഥൻ അന്തിമ വിധി, ഉണ്ടെങ്കിൽ, നിർണ്ണയിക്കുന്നതിനു ശേഷം മാത്രമേ ഒത്തുതീർപ്പ് സംബന്ധിച്ച ഏതെങ്കിലും തുക, ഏതെങ്കിലും പാർട്ടി മധ്യസ്ഥനോട് വെളിപ്പെടുത്തുകയുള്ളു.
മധ്യസ്ഥന് തർക്കത്തിന്റെ മുഴുവൻ ഭാഗം അല്ലെങ്കിൽ ഏതെങ്കിലും ഭാഗം പരിഹരിക്കുന്ന പ്രമേയങ്ങൾ അനുവദിക്കാൻ അധികാരം ഉണ്ട്.
ഒഴിവുകൾ. ഈ വിഭാഗത്തില്‍ താഴെപ്പറയുന്ന അവകാശവാദങ്ങൾക്ക് അനൗപചാരിക തർക്ക പരിഹാരം അല്ലെങ്കിൽ മധ്യസ്ഥത ആവശ്യമില്ല: (i) ചെറിയ ക്ലെയിമുകളുടെ കോടതിയിൽ കൊണ്ടുവരുന്ന വ്യക്തിഗത ക്ലെയിമുകൾ; (ii) സേവനങ്ങളുടെ അനധികൃത ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം അല്ലെങ്കിൽ ബൗദ്ധിക സ്വത്തവകാശ ലംഘനം അല്ലെങ്കിൽ ദുരുപയോഗം നിർത്താൻ ആവശ്യമായ ഇൻജങ്‌ടീവ് അല്ലെങ്കിൽ മറ്റ് തുല്യമായ പരിഹാരങ്ങൾ.
ക്ലാസ് ആൻഡ് ജ്യൂറി ട്രയൽ ഒഴിവാക്കലുകൾ. തർക്കങ്ങൾ വ്യക്തിഗത അടിസ്ഥാനത്തിൽ മാത്രമേ കൊണ്ടുവരാവൂ, അവ ഏതെങ്കിലും ആരോപിത ക്ലാസ്, ഏകീകൃത, അല്ലെങ്കിൽ പ്രതിനിധി നടപടികളിൽ വാദിയായോ ക്ലാസ് അംഗമായോ കൊണ്ടുവരാൻ പാടില്ല എന്ന് നിങ്ങളും OpenAI Foundation-ഉം സമ്മതിക്കുന്നു. ക്ലാസ് ആർബിട്രേഷനുകൾ, ക്ലാസ് നടപടികൾ, പ്രാധിനിത്യ നടപടികൾ എന്നിവ നിരോധിച്ചിരിക്കുന്നു. വ്യക്തിഗത റിലീഫ് മാത്രമേ ലഭ്യമാകൂ.
അടിസ്ഥാന ക്ലെയിമിനും മറ്റ് എല്ലാ ക്ലെയിമുകൾക്കും മധ്യസ്ഥത പൂർത്തിയാക്കിയ ശേഷം പൊതു ഇൻജങ്റ്റീവ് റിലീഫ് ആവശ്യപ്പെടുന്ന ഏതെങ്കിലും അഭ്യർത്ഥന കോടതിയിൽ പ്രത്യേകമായി വിചാരണ ചെയ്യാൻ കക്ഷികൾ സമ്മതിക്കുന്നു. ഇത് ഏതെങ്കിലും കക്ഷിയെ ക്ലാസ്-വ്യാപക തീർപ്പാക്കലിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നില്ല. ഏതെങ്കിലും നടപടി, നടപടിക്രമം, അല്ലെങ്കിൽ കൌണ്ടര്‍ ക്ലയിം എന്നിവയിൽ ജ്യൂറി വിചാരണയ്ക്കുള്ള അവകാശം നിങ്ങളും OpenAI Foundation-യും ബോധപൂർവ്വം സ്ഥിരമായി ഉപേക്ഷിക്കുന്നു.
ബാച്ച് അർബിട്രേഷൻ. ഒരേ അല്ലെങ്കിൽ സമാനമായ അഭിഭാഷകർ പ്രതിനിധീകരിക്കുന്ന 25 അല്ലെങ്കിൽ അതിലധികം അവകാശവാദികൾ, പരസ്പരം 90 ദിവസത്തിനുള്ളിൽ, കാര്യമായും സമാനമായ തർക്കങ്ങൾ ഉന്നയിച്ചുകൊണ്ട് മധ്യസ്ഥതയ്ക്കുള്ള ആവശ്യങ്ങൾ സമർപ്പിച്ചാൽ, ആകെ 50-ൽ കുറവ് അവകാശവാദികൾ മാത്രമേ ഉള്ളൂവെങ്കിൽ, അല്ലെങ്കിൽ ബാച്ചുകളാക്കിയ ശേഷം ശേഷിക്കുന്നവർ 50-ൽ കുറവാണെങ്കിൽ, അവരെ ഒരൊറ്റ ബാച്ചായി ഉൾപ്പെടുത്തുന്ന സാഹചര്യത്തില്‍ ഒഴികെ, ഓരോന്നിലും പരമാവധി 50 അവകാശവാദികളെ ഉൾപ്പെടുത്തി അവ ബാച്ചുകളായി (“ബാച്ച്”) NAM കൈകാര്യം ചെയ്യുമെന്ന് നിങ്ങളും OpenAI Foundation-ഉം സമ്മതിക്കുന്നു.
NAM ഓരോ ബാച്ചും ഒരു ഏകീകൃത മധ്യസ്ഥത എന്ന നിലയിൽ ഒരു മധ്യസ്ഥൻ, ഒരു സെറ്റ് മധ്യസ്ഥതാ ഫീസ്, ഓരോ ബാച്ചിനും വീഡിയോ കോൺഫറൻസ് അല്ലെങ്കിൽ മധ്യസ്ഥൻ തീരുമാനിക്കുന്ന സ്ഥലത്ത് ഒരു ഹിയറിംഗ് എന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതാണ്. ഈ വിഭാഗത്തിലെ ഏതെങ്കിലും ഭാഗം ഒരു പ്രത്യേക പരാതിക്കാരൻ അല്ലെങ്കിൽ ബാച്ചിനെ സംബന്ധിച്ച് സാധുവല്ലാത്തതോ നടപ്പാക്കാനാകാത്തതോ ആണെന്ന് കണ്ടെത്തിയാൽ, അത് പ്രത്യേകമായി വ്യക്തിഗത നടപടികളിൽ പരിഹരിക്കും.
സെവറബിലിറ്റി. ഈ മധ്യസ്ഥതാ നിബന്ധനകളുടെ ഏതെങ്കിലും ഭാഗം നിയമവിരുദ്ധമോ നടപ്പാക്കാനാകാത്തതോ ആണെന്ന് കണ്ടെത്തിയാൽ, ബാക്കി ഭാഗങ്ങൾ പ്രാബല്യത്തിൽ തുടരും. പക്ഷേ, ക്ലാസ് മധ്യസ്ഥത, ക്ലാസ് നടപടി, അല്ലെങ്കിൽ പ്രാധിനിത്യ നടപടി എന്നിവ അനുവദിക്കുന്ന രീതിയിൽ ഭാഗികമായി നിയമവിരുദ്ധമോ നടപ്പാക്കാനാകാത്തതോ ആണെന്ന് കണ്ടെത്തൽ, ഈ മുഴുവൻ തർക്ക പരിഹാര വിഭാഗവും പൂർണ്ണമായും നടപ്പാക്കാനാകാത്തതായിരിക്കും.
പകർപ്പവകാശ പരാതികൾ
നിങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കപ്പെട്ടതായി നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ദയവായി താഴെ നൽകിയ വിലാസത്തിലേക്ക് നോട്ടീസ് അയയ്ക്കുക അല്ലെങ്കിൽ ഈ ഫോം പൂരിപ്പിക്കുക. ഈ നിബന്ധനകൾ ലംഘിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്ന അല്ലെങ്കിൽ ലംഘനമാണെന്ന് ആരോപിക്കുന്ന ഉള്ളടക്കം ഞങ്ങൾ ഇല്ലാതാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നതാണ്, കൂടാതെ ആവർത്തിച്ച് ലംഘിക്കുന്നവരുടെ അക്കൗണ്ടുകൾ ആവശ്യമെങ്കിൽ അവസാനിപ്പിക്കും.
OpenAI ഫൗണ്ടേഷൻ
555 ഫ്ലോറിഡ സ്ട്രീറ്റ്, സ്യൂട്ട് 220
San Francisco, CA 94110
ശ്രദ്ധയ്ക്ക്: ജനറൽ കൗൺസൽ / പകർപ്പവകാശ ഏജന്റ്
പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ക്ലെയിമുകളിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടാവണം:
പകർപ്പവകാശ താൽപ്പര്യത്തിന്റെ ഉടമസ്ഥന്റെ പേരിൽ പ്രവർത്തിക്കാൻ അധികാരമുള്ള വ്യക്തിയുടെ ഭൗതികമോ ഇലക്ട്രോണിക് ആയോ ഉള്ള ഒപ്പ്
താങ്കൾ പകർപ്പവകാശം ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന വര്‍ക്ക് വിശദീകരിക്കണം
ഞങ്ങളുടെ സൈറ്റിൽ ലംഘനം നടത്തിയെന്ന് ആരോപിക്കുന്ന മെറ്റീരിയൽ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന വിധത്തിൽ ഒരു വിവരണം
താങ്കളുടെ വിലാസം, ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം
നിങ്ങൾക്ക് ഒരു നല്ല വിശ്വാസം ഉണ്ടെന്ന് നിങ്ങൾ നല്‍കുന്ന ഒരു പ്രസ്താവന, പ്രസ്താവിക്കുന്നത്, തർക്കത്തിലുള്ള വര്‍ക്ക്‌ഉപയോഗിക്കുന്നതിന് പകർപ്പവകാശ ഉടമസ്ഥൻ, അതിന്റെ ഏജൻ്റ്, അല്ലെങ്കിൽ നിയമം അനുമതി നൽകിയിട്ടില്ലെന്ന് ആയിരിക്കണം
നിങ്ങളുടെ നോട്ടീസിലെ മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന്, പ്രതിജ്ഞ ചെയ്തുകൊണ്ട്, നിങ്ങൾ പകർപ്പവകാശ ഉടമസ്ഥനാണ് അല്ലെങ്കിൽ പകർപ്പവകാശ ഉടമസ്ഥന്റെ പേരിൽ പ്രവർത്തിക്കാൻ അധികാരമുള്ളവനാണ് എന്നതിന്റെ പ്രസ്താവന
പൊതുവായ വ്യവസ്ഥകൾ
അസൈൻമെന്റ്. ഈ നിബന്ധനകൾ പ്രകാരം നിങ്ങൾക്ക് ഏതെങ്കിലും അവകാശങ്ങളോ ബാധ്യതകളോ ഏൽപ്പിക്കാനോ ട്രാൻസ്ഫർ ചെയ്യാനോ കഴിയില്ല, അങ്ങനെ ചെയ്യാനുള്ള ഏതെങ്കിലും ശ്രമം അസാധുവായിരിക്കും. ഈ നിബന്ധനകളിലെ ഞങ്ങളുടെ അവകാശങ്ങൾ അല്ലെങ്കിൽ ബാധ്യതകൾ, ഞങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിസിനസിന്റെ അനുബന്ധസ്ഥാപനം, ഉപസ്ഥാപനം, അല്ലെങ്കിൽ പിൻഗാമികളായ ഏതെങ്കിലും സ്ഥാപനങ്ങളെ ഏൽപ്പിക്കാവുന്നതാണ്.
ഈ നിബന്ധനകൾ അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങളിലെ മാറ്റങ്ങൾ. ഞങ്ങളുടെ സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഈ നിബന്ധനകളോ ഞങ്ങളുടെ സേവനങ്ങളോ കാലാനുസൃതമായി പുതുക്കാവുന്നതാണ്. ഉദാഹരണത്തിന്, ഞങ്ങൾ ഈ നിബന്ധനകളിലും സേവനങ്ങളിലും മാറ്റങ്ങൾ വരുത്താം:
നിയമത്തിലെ അല്ലെങ്കിൽ നിയന്ത്രണ ആവശ്യകതകളിലെ മാറ്റങ്ങൾ.
സെക്യൂരിറ്റി അല്ലെങ്കിൽ സുരക്ഷാ കാരണങ്ങൾ.
ഞങ്ങളുടെ യുക്തിസഹമായ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ.
ഞങ്ങളുടെ സേവനങ്ങൾ വികസിപ്പിക്കുന്ന സാധാരണ പ്രക്രിയയിൽ ഞങ്ങൾ വരുത്തുന്ന മാറ്റങ്ങൾ.
പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നതിന്.
നിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ നിബന്ധനകളിലെ മാറ്റങ്ങൾ സംബന്ധിച്ച്, ഞങ്ങൾ 30 ദിവസത്തെ മുൻകൂട്ടി അറിയിപ്പ് ഇമെയിൽ വഴിയോ ഉൽപ്പന്നത്തിലുള്ള അറിയിപ്പായോ നൽകും. മറ്റുള്ള എല്ലാ മാറ്റങ്ങളും ഞങ്ങൾ അവ ഞങ്ങളുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഉടൻ പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തേണ്ടതാണ്.
ഈ നിബന്ധനകൾ നടപ്പാക്കുന്നതിനുള്ള താമസം. ഒരു വ്യവസ്ഥ നടപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പരാജയം, അത് പിന്നീട് പ്രാബല്യത്തിൽ വരുത്താനുള്ള ഞങ്ങളുടെ അവകാശം ഇല്ലാതാക്കുന്നില്ല. മുകളിൽ നൽകിയിരിക്കുന്ന തർക്ക പരിഹാര വിഭാഗത്തിൽ പറയുന്നതു പ്രകാരം ഒഴികെ, ഈ നിബന്ധനകളുടെ ഏതെങ്കിലും ഭാഗം അസാധുവോ നടപ്പാക്കാനാകാത്തതോ ആണെന്ന് കണ്ടെത്തിയാൽ, ആ ഭാഗം അനുവദനീയമായ പരമാവധി പരിധിവരെ നടപ്പാക്കപ്പെടും, കൂടാതെ മറ്റ് നിബന്ധനകളുടെ പ്രാബല്യത്തെ അത് ബാധിക്കുകയില്ല.
വ്യാപാര നിയന്ത്രണങ്ങൾ. ഉപരോധങ്ങളും എക്സ്പോർട്ട് നിയന്ത്രണ നിയമങ്ങളും ഉൾപ്പെടെ പ്രാബല്യത്തിലുള്ള എല്ലാ വ്യാപാര നിയമങ്ങളും നിങ്ങൾ പാലിക്കണം. ഞങ്ങളുടെ സേവനങ്ങൾ (a) US എംബാർഗോ ചെയ്ത ഏതെങ്കിലും രാജ്യത്ത് അല്ലെങ്കിൽ മേഖലയിൽ അല്ലെങ്കിൽ (b) ബാധകമായ വ്യാപാര നിയമങ്ങൾ പ്രകാരം ഇടപാടുകൾ നിരോധിക്കപ്പെട്ട അല്ലെങ്കിൽ നിയന്ത്രണ വിധേയമായ വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ഉപയോഗിക്കാൻ അല്ലെങ്കിൽ അവര്‍ക്ക് പ്രയോജനകരമായി ഉപയോഗിക്കാന്‍ പാടില്ല കൂടാതെ അവർക്ക് സ്‌പോർട്ട് ചെയ്യുകയോ റീ-എക്സ്പോർട്ട് ചെയ്യുകയോ ചെയ്യരുത്.
ഞങ്ങളുടെ സേവനങ്ങൾ ബാധകമായ വ്യാപാര നിയമങ്ങൾ പ്രകാരം നിരോധിച്ചിരിക്കുന്ന ഏതെങ്കിലും അന്തിമ ഉപയോഗത്തിനായി ഉപയോഗിക്കരുത്, കൂടാതെ റിലീസ് ചെയ്യുന്നതിനോ കയറ്റുമതി ചെയ്യുന്നതിനോ സർക്കാർ ലൈസൻസ് ആവശ്യമായ വസ്തുക്കളോ വിവരങ്ങളോ നിങ്ങളുടെ ഇൻപുട്ടിൽ ഉൾപ്പെടരുത്.
കരാർ മൊത്തത്തിൽ. ഈ നിബന്ധനകൾ സേവനങ്ങളെ സംബന്ധിച്ച് നിങ്ങളും OpenAI Foundation-ഉം തമ്മിലുള്ള സമ്പൂർണ്ണ കരാറാണ്, കൂടാതെ ഏതെങ്കിലും സേവന-നിർദ്ദിഷ്ട നിബന്ധനകൾ ഒഴികെ, നിങ്ങളും OpenAI Foundation-ഉം തമ്മിലുള്ള മുൻകാലത്തെയോ സമകാലികമായോ ഉള്ള ഏതു കരാറുകളെയും ഇവ മറികടക്കുന്നു.
ബാധകമായ നിയമം. നിയമങ്ങൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട തത്വങ്ങൾ ഒഴികെ, കാലിഫോർണിയ സംസ്ഥാന നിയമങ്ങളായിരിക്കും ഈ നിബന്ധനകൾക്ക് ബാധകം. മുകളിൽ നൽകിയിരിക്കുന്ന തർക്ക പരിഹാര വിഭാഗത്തിൽ പറഞ്ഞിരിക്കുന്നത് ഒഴികെ, ഈ നിബന്ധനകളിൽ നിന്നോ അവയുമായി ബന്ധപ്പെട്ടോ ഉദ്ഭവിക്കുന്ന എല്ലാ അവകാശവാദങ്ങളും കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ അല്ലെങ്കിൽ സംസ്ഥാന കോടതികളുടെ മാത്രം അധികാരപരിധിയിലായിരിക്കും.